ദിലീപ് തുറന്നുപറഞ്ഞു; നടിയുടെ പെരുമാറ്റം എെൻറ ജീവിതം തകർത്തു
text_fieldsആലുവ: ഭൂമി തർക്കമല്ല, മറിച്ച് തെൻറ ജീവിതം തകർക്കാനിടയാക്കിയ ചില പെരുമാറ്റങ്ങളാണ് നടിയും താനും തമ്മിലുള്ള ബന്ധം വഷളാക്കാൻ ഇടയാക്കിയതെന്ന് കുറ്റസമ്മതമൊഴിയിൽ ദിലീപ് വെളിപ്പെടുത്തിയതായി സൂചന. ദിലീപ് മുൻകൈയെടുത്ത് നടിയെ നിരവധി ചിത്രങ്ങളിൽ നായികയും മറ്റുമാക്കി മാറ്റിയിരുന്നു. ഇതിനിടയിൽ ദിലീപിെൻറ കുടുംബവുമായും നടി അടുത്ത സൗഹൃദം ഉണ്ടാക്കിയെടുത്തു.
പിന്നീട് ഒരു വിദേശപര്യടനത്തിനിെടയുണ്ടായ ചില പ്രശ്നങ്ങളാണ് ദിലീപും നടിയും തമ്മിൽ അകലാൻ കാരണമായത്. അതിനുശേഷം തെൻറ സിനിമയിൽനിന്ന് നടിയെ ഒഴിവാക്കിയെന്നു മാത്രമല്ല മറ്റു സിനിമകളിൽ അവസരം ലഭിക്കാതിരിക്കാനും ദിലീപ് ചരടുവലിച്ചു.
ഇതോടെ ദിലീപുമായി ബന്ധം വിച്ഛേദിച്ച നടി, മഞ്ജു വാര്യരുമായി കൂടുതൽ സൗഹൃദത്തിലായി. നടിയും ദിലീപും ചേർന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മഞ്ജുവുമായി ചർച്ച ചെയ്തോളാമെന്ന നിലപാടാണ് നടി സ്വീകരിച്ചത്. ഇതും ദിലീപിൽ നടിയോട് പ്രതികാരവാഞ്ഛ വളർത്തിയതായി അന്വേഷണത്തിൽ മനസ്സിലായി.
ദിലീപുമായി ഭൂമി ഇടപാടുകളിൽ സഹകരിച്ചിരുന്നവരുൾപ്പെടെ 26 പേരെ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് കഴിഞ്ഞ മൂന്നു ദിവസമായി ചോദ്യംചെയ്തത്. ഇവരിൽ പലെരയും പൾസർ സുനിയുടെ പലവിധത്തിലുള്ള ഫോട്ടോകളും കാണിച്ചിരുന്നു. ചിലരെല്ലാം ദിലീപിെൻറ സിനിമചിത്രീകരണ സ്ഥലങ്ങളിൽ പൾസർ സുനിയുടെ സാന്നിധ്യം തുറന്നുസമ്മതിച്ചു.
മൊഴി സംബന്ധിച്ച വിവരങ്ങളൊന്നും മാധ്യമങ്ങൾക്ക് നൽകരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.