സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് നടിയുടെ കുടുംബം
text_fieldsകൊച്ചി: ഒടുവിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം. നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. കേസ് സി.ബി.െഎക്ക് വിടണമെന്ന് പലരും ആവശ്യപ്പെട്ടപ്പോഴും കേരള പൊലീസിെൻറ അന്വേഷണത്തിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്. കേസിെൻറ തുടക്കം മുതൽ തങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചത്. നീതി ലഭിക്കാൻ ഒപ്പംനിന്ന മാധ്യമങ്ങൾക്കും പൊലീസിനും അവർ നന്ദി അറിയിച്ചു.
ഇതിനിടെ ദിലീപിനെതിരെ എറണാകുളം, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ യുവമോർച്ചയുടെയും ഡി.വൈ.എഫ്.െഎയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ദിലീപിെൻറയും നാദിർഷായുടെയും ഉടമസ്ഥതയിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ‘ദേ പുട്ട്’ റസ്റ്റാറൻറിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.