Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2017 9:49 PM IST Updated On
date_range 22 Feb 2017 9:52 PM ISTകേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടണമെന്നും ഷംന കാസിം
text_fieldsbookmark_border
മസ്‌കത്ത്: കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിതെന്നും തെന്നിന്ത്യൻ സിനിമ നടി ഷംന കാസിം. പഴയ കാലങ്ങളില്‍ യുവാക്കള്‍ സംരക്ഷകര്‍ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കൾ അടക്കം എല്ലാവരെയും ഭയപ്പെടണമെന്നും ഷംന വ്യക്തമാക്കി.
കേരളത്തില്‍ പ്രമുഖ നടിക്കെതിരെ നടന്ന ആക്രമത്തിൽ ശക്തമായ നടപടി വേണം. നേരത്തെയും ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതാണ് കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാൻ കാരണമെന്നും ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story