മാഞ്ഞത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ...
text_fieldsന്യൂഡൽഹി: സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വെള്ളിത്തിര കീഴടക്കിയ ശ്രീദേവി ഇന്ത്യൻ സിനിമക്ക് ലഭിച്ച 'ശ്രീദേവി' തന്നെയായിരുന്നു. അതിനാൽ തന്നെ ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് എന്തുെകാണ്ടും അവർക്ക് േയാജിക്കും. വിസ്മയിപ്പിക്കുന്നതായിരുന്നു ബാലതാരത്തിൽ നിന്ന് ഇന്ത്യയുടെ സൂപ്പർ താരത്തിലേക്കുള്ള ശ്രീദേവിയുടെ യാത്ര. 50 വർഷങ്ങൾ സിനിമയിലും വാർത്തകളിലും നിറഞ്ഞു നിന്നു ശ്രീദേവി. വിവാഹശേഷം അഭിനയത്തിന് 15 വർഷം നീണ്ട അവധി നൽകിയിട്ടും അവർ വാർത്തകളിൽ നിറഞ്ഞു തന്നെ നിന്നു. മടങ്ങി വരവിൽ തെൻറ പ്രതിഭക്ക് ഒരിറ്റുപോലും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീദേവിയുടെ അഭിനയ മികവ്. വിവാഹത്തോടെ അരികുവത്കരിക്കപ്പെടുന്ന നായികമാരെ മാത്രം കണ്ട സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ശ്രീദേവിക്ക് 50ാം വയസിലും ലഭിച്ച സ്വീകാര്യത.
തമിഴ്നാട്ടിലെ ശിവകാശിയിൽ 1963 ആഗസ്ത് 13ന് ജനിച്ച ശ്രീദേവി നാലാം വയസിലാണ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. നർത്തകിയായ അമ്മ രാജേശ്വരിക്ക് സിനിമാ നടിയാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ശ്രീദേവിക്കായിരുന്നു അതിന് യോഗം. 1969ൽ ‘തുണൈവൻ’ എന്ന തമിഴ് സിനിമയിലുടെ ബാലതാരമായി അരങ്ങേറിയ അവർ 1971ൽ പുറത്തിറങ്ങിയ മലയാള ചിത്രം ’പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവർഡ് നേടി.
1975 ൽ ജൂലി എന്ന ചിത്രത്തിൽ നായികയുടെ സഹോദരീ വേഷത്തിലായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 1976ൽ രജനീ കാന്തിനും കമൽ ഹാസനുമൊപ്പം അഭിനയിച്ച ‘മൂൺട്ര് മുടിച്ച്’ എന്ന തമിഴ് സിനിമയിലൂടെയാണ് നായികയായി രംഗപ്രവേശനം. പിന്നീട് നിരവധി സിനിമകളിൽ രജനിക്കും കമലിനുമൊപ്പം ശ്രീദേവി അഭിനയിച്ചു. േബാളിവുഡിൽ രജനിെക്കാപ്പം അഭിനയിച്ച ‘ചാൽ ബാസും’ കമൽ ഹാസനൊപ്പമുള്ള ‘സദ്മ’യും പ്രസിദ്ധമാണ്.
1983ലെ 'ഹിമ്മത്വാല'യാണ് ഹിന്ദിയിൽ ശ്രീദേവിയെ ശ്രദ്ധേയയാക്കിയത്. പിന്നീട് ബോളിവുഡിൽ തെൻറ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു ശ്രീദേവി. അനിൽ കപൂറിെനാപ്പം ‘മിസ്റ്റർ ഇന്ത്യ’ എന്ന നായക കേന്ദ്രീകൃത സിനിമയിൽ അഭിനയിച്ചിട്ടും ശ്രദ്ധിക്കപ്പെട്ടത് നായികയായിരുന്നു. ഇത് മിസ്റ്റർ ഇന്ത്യയല്ല, ‘മിസ് ഇന്ത്യ’യെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ‘ഹവ് ഹവായ്’ എന്ന സൂപ്പർ ഹിറ്റ് ഗാനവും പ്രേക്ഷക മനസിൽ ഇടം നേടി. ‘ചാന്ദ്നി’, ‘ലംഹെ’ എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി ‘യഷ് രാജിെൻറ ഹിറോയി’നായി.
സംവിധായകനും നിർമാതാവുമായ ബോണി കപൂറിെന വിവാഹം ചെയ്ത ശേഷം 15 വർഷത്തോളം അഭിനയത്തിൽ നിന്ന് വിട്ടു നിന്നു. 2012ൽ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി തെൻറ താരമൂല്യത്തിനും അഭിനയ പ്രതിഭക്കും 15 വർഷത്തെ വിടവ് ഒട്ടും കോട്ടം തട്ടിച്ചിട്ടില്ലെന്ന് തെളിയിച്ചു. മുമ്പത്തേക്കാൾ മനോഹരമായി അവർ വീണ്ടും അഭിനയം തുടങ്ങി. 2013ൽ രാജ്യം ആ അഭിനയ മികവിന് പദ്മശ്രീ നൽകി ആദരിച്ചു. തമിഴ് സിനിമ ‘പുലി’യിലും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മോമി'ലും അഭിനയിച്ച അവർ ഇൗ വർഷം ഷാറൂഖ് ഖാൻ ചിത്രമായ ‘സീറോ’യിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ഡിസംബറിൽ ചിത്രം പുറത്തിറങ്ങും. മൂത്ത മകൾ ജാഹ്നവിയുടെ സിനിമാ പ്രവേശനം കാത്തിരിക്കെയാണ് ജ്വലിച്ചു കത്തുന്ന സൂര്യൻ പൊടുന്നനെ കെട്ടുപോയതുപോലെ വെള്ളിത്തിരയുടെ താരറാണി വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.