Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅടൂരിന് ആദരവുമായി...

അടൂരിന് ആദരവുമായി ദിലീപും കാവ്യയുമത്തെും

text_fields
bookmark_border
അടൂരിന് ആദരവുമായി ദിലീപും കാവ്യയുമത്തെും
cancel

തിരുവനന്തപുരം: മലയാളസിനിമയെ ലോകസിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ നടന്‍ ദിലീപും നടി കാവ്യ മാധവനും പങ്കെടുക്കും. ചലച്ചിത്ര ജീവിതത്തില്‍ അര നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ഡിസംബര്‍ 12 വൈകുന്നേരം 6.30ന് ശ്രീ തിയേറ്ററിലാണ് ആദരിക്കുന്നത്. തുടര്‍ന്ന് അടൂര്‍ ഒടുവില്‍ സംവാധാനം ചെയ്ത ‘പിന്നെയും’ പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമാണ് സിനിമയിലെ നായികാ നായക വേഷം അഭിനയിച്ചത്.

അടൂരിന്‍്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിതവും സംഭാവനകളും വിലയിരുത്തുന്ന പ്രത്യേക പരിപാടി രാവിലെ 11.30ന് അപ്പോളോ ഡിമോറയില്‍ നടക്കും. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, യുമ  ദാകന്‍ഹ, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ് തുടങ്ങിയവര്‍  പങ്കെടുക്കും. പര്‍ദജിത് ബയുവയുടെ 'ഫേസ് ടു ഫേസ്, ദ സിനിമ ഓഫ് അടൂര്‍ ഗോപാലകൃഷ്ണന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2016
News Summary - adoor gopalakrishnan kavya dileep
Next Story