മേള തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണം -അടൂര്‍
text_fieldsതിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനത്തെി പ്രശ്നങ്ങളുണ്ടാക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇങ്ങനെയുള്ളവരെ ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അവസാന ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ കാണുന്നതില്‍ ഒരു താല്‍പര്യവുമില്ലാത്ത ചിലരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. സ്വയം ഹീറോകളാണെന്ന് അവര്‍ കരുതുന്നു. 9000 സീറ്റേ ഉള്ളൂവെങ്കില്‍ 13,000 പേര്‍ക്ക് പാസ് നല്‍കുന്നത് എന്തിനാണ്? ഡെലിഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ നിലത്ത് ഇരിക്കേണ്ടി വരുന്നത് അവകാശലംഘനമാണ്. ഒരാള്‍ക്ക് അസുഖമുണ്ടായാല്‍ തിയറ്ററില്‍നിന്ന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ തിയറ്ററുകള്‍ കണ്ടത്തെുന്നതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല. ജനപ്രതിനിധികള്‍ക്ക് സിനിമ കാണണമെന്നുണ്ടെങ്കില്‍ അവരോടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണം -അദ്ദേഹം പറഞ്ഞു.
ആദ്യമായി ചലച്ചിത്രോത്സവത്തിന് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സിനിമ കാണാനുള്ള പാസ് രണ്ടുദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തണം, പാസ് എടുത്തശേഷം സിനിമ കാണാത്തവര്‍ക്ക് തുടര്‍ന്നും നല്‍കരുത്, തിയറ്ററില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും കാര്‍ഡ് ബാര്‍കോഡ് റീഡ് ചെയ്ത് ഒറ്റ സിനിമപോലും കാണാത്തവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഡെലിഗേറ്റ് ആകാന്‍ അനുമതി നല്‍കരുത്, ഡെലിഗേറ്റ് പാസിന്‍െറ ഫീസ് 1000 രൂപയാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാനലില്‍നിന്നും ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായി.
ചലച്ചിത്രമേള മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ അക്കാദമിയെ അറിയിക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും നല്ല നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. ഡെലിഗേറ്റുകളുടെ എണ്ണം കുറക്കുന്നത് പ്രായോഗികമല്ല. സ്ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഫെസ്റ്റിവല്‍ കോംപ്ളക്സ് യാഥാര്‍ഥ്യമാകുന്നതോടെ യാത്ര ചെയ്ത് സമയനഷ്ടമുണ്ടാകുന്നത് ഒഴിവാകും. നിലവില്‍ ഡെലിഗേറ്റ് ഫീസ് കൂട്ടേണ്ട കാര്യമില്ളെന്നും ആവശ്യമെങ്കില്‍ അത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.