ചന്ദ്രനിലേക്ക് ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, കഷ്ടമായിപ്പോയി -അടൂർ
text_fieldsതിരുവനന്തപുരം: ചന്ദ്രനിലേക്ക് പോകാൻ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുെന്നന്നും ആ അധ്യായം മടക്കിയെന്ന് അവരുടെതന്നെ നേതാവ് പറഞ്ഞത് കഷ്ടമായിപ്പോയെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിെൻറ പേരിൽ ചന്ദ്രനിലേക്ക് അയക്കണമെന്ന ബി.ജെ.പി നേതാവിെൻറ പരാമർശം സൂചിപ്പിച്ചായിരുന്നു അടൂരിെൻറ ട്രോൾ. ‘പിന്നെയും’ എന്ന തെൻറ തിരക്കഥാപുസ്തകത്തിെൻറ പ്രസ്ക്ലബിൽ നടന്ന പ്രകാശന ചടങ്ങിലാണ് പ്രതികരണം.
കുഞ്ഞുന്നാളിലേ അമ്പിളിമാമനോട് വൈകാരികബന്ധമുണ്ട്. കുഞ്ഞുങ്ങൾ കരയുമ്പോൾ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാർ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകൽ വലിയ ഭാഗ്യമല്ലേ. ഭരണത്തെ ചോദ്യംചെയ്യാനോ ആരെയും കുറ്റം പറയാനോ അല്ല പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രാമനാമം കൊലവിളിക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടാനാണ്. സാധുക്കളെ കൂട്ടംകൂടി അടിച്ചുകൊല്ലുന്നത് കണ്ടുനിൽക്കാനാവില്ല. രാമായണം വായിക്കാത്തവരും രാമനെ അറിയാത്തവരുമാണ് ഇത്തരം കൃത്യങ്ങൾക്ക് പിന്നിൽ. ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരെ ദേശദ്രോഹികളായി മുദ്രയടിക്കരുത്. ഇത്തരം മനോഭാവങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നില കൊള്ളുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
അടൂർ ഉയർത്തിയ സാമൂഹികവിമർശനങ്ങൾക്കും ഇടപെടലുകൾക്കും നേരെ അപശബ്ദമുയർത്തിയവർ സംസ്കാരരഹിതരും അൽപവിവരരുമെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. ഏഴാച്ചേരി രാമചന്ദ്രൻ, റോസ്മേരി, കെ.എൻ. ഷാജി, പി.എസ്. പ്രദീപ്, ആർ.ബി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.