സ്ഥിരം ഫിലിം മാര്‍ക്കറ്റ് സംവിധാനം രൂപീകരിക്കും –എ.കെ ബാലന്‍
text_fieldsമലയാളി സിനിമാ സംവിധായകര്‍ക്ക് വിദേശരാജ്യങ്ങളില്‍ വേണ്ടത്ര മാര്‍ക്കറ്റു ലഭിക്കുന്നില്ളെന്നും അതിനുവേണ്ട സഹായങ്ങള്‍ക്കായി ചലച്ചിത്ര അക്കാദമിയില്‍ ഒരു സ്ഥിരം ഫിലിം മാര്‍ക്കറ്റ് സംവിധാനം രൂപീകരിക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മുഖ്യാതിഥിയായിരുന്ന അമോല്‍ പലേക്കര്‍ മലയാളവുമായുള്ള തന്‍്റെ ബന്ധം പങ്കുവച്ചു. ബാലു മഹേന്ദ്രയുടെ ഓളങ്ങള്‍ എന്ന സിനിമയാണു മലയാളവുമായി തന്നെ ഏറെ അടുപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു.
ഭിന്നലിംഗക്കാരെ പ്രത്യകേമായി പരിഗണിക്കുന്ന ഈ മേളയിലെ സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാമതു മേളയെ പ്രതിനിധീകരിച്ച് 21 കുരുത്തോല വിളക്കുകള്‍ വിശിഷ്ട വ്യക്തികള്‍ തെളിയിച്ചു. മുഖ്യമന്ത്രിക്കു ദീപം കൈമാറിയത് യുവനടി അപര്‍ണ ബാലമുരളിയാണ്. ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി തോമസ് ഐസക്ക് മേയര്‍ വി.കെ. പ്രശാന്തിനു നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റ് ശശി തരൂര്‍ എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ് ജൂറി ചെയര്‍മാന്‍ മിഷല്‍ ഖ്ലിഫി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനു നല്‍കി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.