പത്മാവതിലെ അലാവുദ്ദീൻ ഖിൽജി എസ്.പി നേതാവ് അസംഖാനെ ഒാർമിപ്പിച്ചു - ജയപ്രദ
text_fieldsന്യൂഡൽഹി: പത്മാവത് സിനിമയിലെ അലാവുദ്ദീൻ ഖിൽജിയെ കണ്ടപ്പോൾ സമാജ്വാദി പാർട്ടിലെ അസംഖാനെ ഒാർമിച്ചുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ജയപ്രദ. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നപ്പോൾ അസംഖാൻ ശല്യെപ്പടുത്തിയിരുന്നു. പത്മാവത് കണ്ടപ്പോൾ ഖിൽജിയുടെ സ്വഭാവം അസംഖാനെ ഒാർമിപ്പിച്ചുവെന്നും ജയപ്രദ പറഞ്ഞു. ഉത്തർ പ്രദേശിലെ രാംപുർ മണ്ഡലത്തിലെ മുൻ എം.പിയാണ് ജയപ്രദ.
എസ്.പി നേതാവിെൻറ ധാർഷ്ട്യത്തിനും നിയമവിരുദ്ധ നടപടികൾക്കുമെതിരെ നേരെത്തയും ജയപ്രദ പരാതിപ്പെട്ടിരുന്നു. തെൻറ പ്രതിഛായ തകർക്കുന്നതിനായി മോശം പോസ്റ്ററുകൾ അസംഖാൻ പ്രചരിപ്പിക്കുന്നുവെന്ന് 2009 ലും താരം ആരോപിച്ചിരുന്നു.
When I was watching #Padmaavat , Khilji's character reminded me of Azam Khan ji, how he had harassed me during elections when I was contesting: Jaya Prada pic.twitter.com/NVRi59aK8A
— ANI UP (@ANINewsUP) March 10, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.