'അയ്യോ വയ്യേ... മണിയണ്ണൻ ചിരിപ്പിച്ച് വയ്യാണ്ടായേ...'
text_fieldsകോഴിക്കോട്: അയ്യോ വയ്യേ അയ്യോ വയ്യേ... സാരിയുടുത്ത് സാരിയുടുത്ത് വയ്യാണ്ടായേ... അയ്യോ വയ്യേ അയ്യോ വയ്യേ... ചോറുവിളമ്പി ചോറു വിളമ്പി വയ്യാണ്ടായേ... അയ്യോ വയ്യേ അയ്യോ വയ്യേ...മീശ വടിച്ചിട്ടും മീശ വെച്ചിട്ടും ഞാനാണാവുന്നില്ലേ... അയ്യോ വയ്യേ അയ്യോ വയ്യേ... മണിയണ്ണൻ ചിരിപ്പിച്ച് വയ്യാണ്ടായേ...
ഊരാളിയുടെ പ്രശസ്തമായ പ്രതിേഷധ ഹാസ്യഗാനത്തിൽ സ്വന്തം വരികൾ ചേർത്ത് നടൻ അലൻസിയർ പ്രതിരോധത്തിെൻറ പുതുതാളം തീർത്തു. മന്ത്രി എം.എം മണിയുടെ വിവാദ പരാമർശത്തിനെതിരെയായിരുന്നു ബ്ലൗസിടാതെ സാരിമാത്രം ചുറ്റി പ്രതിഷേധപ്പാട്ടും സദ്യ വിളമ്പലും നടത്തിയത്. എകരൂരിൽ തന്‍റെ പുതിയ ചിത്രത്തിെൻറ ലൊക്കേഷനിടയിലാണ് പെൺവേഷം കെട്ടി മണിക്കെതിരെ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
ഷൂട്ടിങ്ങിെൻറ ഇടവേളയിൽ ഉച്ചഭക്ഷണസമയത്ത് പെട്ടെന്ന് പെൺേവഷം കെട്ടി കൂടിനിൽക്കുന്നവർക്കിടയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആ വേഷത്തിൽത്തന്നെ ഒപ്പമുള്ളവർക്കായി ചോറും കറിയും വിളമ്പി, ഒപ്പം ഉച്ചത്തിൽ പാട്ടു പാടുകയും ചെയ്തു. തെൻറ അമ്മയുൾെപ്പടെയുള്ള അമ്മമാർക്കുള്ള ഐക്യദാർഢ്യമാണ് ഇതിലൂടെ ചെയ്യുന്നതെന്നും ചില ഭരണാധികാരികൾ നമ്മെ ബോംബിട്ട് കൊല്ലുമ്പോൾ ചില ‘മണിയൻമാർ’ നമ്മെ ചിരിപ്പിച്ചാണ് കൊല്ലുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു തമാശയായി തള്ളിക്കളയാനാവുന്നതല്ല മന്ത്രി മണിയുെട വാക്കുകളെന്നും കമ്യൂണിസ്റ്റുകാരൻ തമാശ പറഞ്ഞിരുന്നാൽ അപ്പുറത്ത് വളരുക സംഘ്പരിവാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലക്ടീവ് ഫേസിനുകീഴിൽ ബി. അജിത്കുമാർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിെൻറ ലൊക്കേഷനിലായിരുന്നു അലൻസിയറുടെ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്. സംവിധായകൻ, അഭിനേതാക്കളായ ഷെയ്ൻ നിഗം, മണികണ്ഠൻ, നിമിഷ, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവർ കൂട്ടത്തിലുണ്ടായിരുന്നു. സംവിധായകൻ കമലിനോട് സംഘ്പരിവാറുകാർ പാകിസ്താനിലേക്ക് പോവാനാവശ്യപ്പെട്ട സമയത്ത് കാസർകോട് ബസ് സ്റ്റാൻഡിൽ തെരുവുനാടകവുമായി അലൻസിയർ പ്രതിഷേധം തീർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.