Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യൻ സിനിമയിൽ...

ഇന്ത്യൻ സിനിമയിൽ നിന്നും പാക്​ സിനിമാപ്രവര്‍ത്തകർക്ക്​ വിലക്ക്​

text_fields
bookmark_border
ഇന്ത്യൻ സിനിമയിൽ നിന്നും പാക്​ സിനിമാപ്രവര്‍ത്തകർക്ക്​ വിലക്ക്​
cancel

ന്യൂഡൽഹി: പ​ുല്‍വാമാ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സിനിമാപ്രവര്‍ത്തകർക്ക്​ ഇന്ത്യന്‍ സിനിമയില്‍ വിലക്ക്​. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പാക്​ സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ് ​ട്രിയുടെ ഭാഗമാക്കില്ലെന്ന്​ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്​. പാകിസ്​താനിൽ നിന്നുള്ള നടീനടൻമാരോ കലാകാര ൻമാരോ മറ്റ്​ പ്രവർത്തക​രോ ഇനി മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാകില്ലെന്ന്​ അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരു ന്നു. ഇക്കാര്യം തിങ്കാളാഴ്​ച എ.ഐ.സി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി റോനക്​ സുരേഷ്​ ജെയിൻ ഒപ്പുവെച്ച പത്രകുറിപ്പിലൂടെ ഒൗദ്യോഗികമായി അറിയിച്ചു.

‘‘ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിൽ ഞങ്ങളുടെ ജവാൻമാർക്കെതിരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലായ്​മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.

പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒൗദ്യോഗികമായി അറിയിക്കുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്കും കർശന നടപടികളും നേരിടേണ്ടിവരും. രാജ്യത്തിനാണ്​ പ്രഥമ പരിഗണന. ഞങ്ങൾ രാജ്യത്തോടൊപ്പം നിൽക്കുന്നു’’ -എ.ഐ.സി.ഡബ്ല്യു.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


ഉറി ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക്‌ ഇന്ത്യൻ സിനിമയിൽ നിന്ന്​ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പുൽവാമ ആക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ടീ സീരിസ്​ യുട്യൂബിൽ നിന്ന്​ പാക്​ ഗായകരുടെ പാട്ടുകൾ നീക്കം ചെയ്​തിരുന്നു.​ റാഹേത്ത്​ ഫത്തേഹ്​ അലി ഖാൻ, ആത്തിഫ്​ അസ്​ലം തുടങ്ങിയവരുടെ പാട്ടുകളാണ്​ യുട്യൂബിൽ നിന്ന്​ നീക്കം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banmovie newsAll India Cine Workers AssociationPakistani actors
News Summary - All India Cine Workers Association announces blanket ban on Pakistani actors and artistes- Movie news
Next Story