റോഷൻ ആൻഡ്രൂസിന് ജാമ്യം കിട്ടിയതിൽ ആശങ്ക -ആൽവിൻ ആന്റണി
text_fieldsകൊച്ചി: സംവിധായകന് റോഷന് ആന്‍ഡ്രൂസിനും സുഹൃത്തിനും മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ ആശങ്കയുണ്ടെന്ന് നിര്‍മാതാവ് ആല്വിന് ആൻറണി. തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ പുറത്തുനില്ക്കുമ്പോള് മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് ആല്വിന് പറഞ്ഞു.
അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കുറ്റവാളികളെ ഉടന്‍ നിയമത്തിെൻറ മുന്നിലെത്തിക്കാമെന്നും ഭയപ്പാടിെൻറ ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും രാത്രി വീട്ടിലെത്തി ആക്രമിച്ച ഗുണ്ടസംഘം പുറത്ത് കഴിയുമ്പോള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദികള്‍ റോഷന് ആന്‍ഡ്രൂസും സുഹൃത്തുക്കളുമായിരിക്കുമെന്നും ഇത് മരണമൊഴിയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
റോഷന് ആന്‍ഡ്രൂസിെൻറ അസിസ്റ്റൻറായിരുന്നു മകന് ആല്വിന്. മറ്റൊരു അസിസ്റ്റൻറ് ഡയറക്ടറായിരുന്ന പെണ്‍കുട്ടിയുമായുള്ള മകെൻറ സൗഹൃദമാണ് റോഷനെ ചൊടിപ്പിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ ഭീഷണിപ്പെടുത്തി. ഒടുവിലാണ് കഴിഞ്ഞ 15ന് അർധരാത്രി ഒരുസംഘം ആളുകളുമായി റോഷനും സുഹൃത്ത് നവാസും പനമ്പിള്ളി നഗറിലെ വീട്ടിലെത്തി ഭാര്യയെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചത്.
ഭീഷണിപ്പെടുത്തുന്നതിെൻറ ദൃശങ്ങളുള്പ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കണ്ട്രോള് റൂം അസി.കമീഷണര്‍ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കിയിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിെച്ചന്ന റോഷെൻറ പരാതി വ്യാജമാണ്.
കേസില്‍ ഒത്തുതീര്‍പ്പിന് തയാറാകാത്തതിനാല്‍ മകനെതിരെ പെണ്‍കുട്ടിയെക്കൊണ്ട് കള്ളക്കേസ് നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ട്. താന്‍ ഉള്‍പ്പെട്ട സംഘടനകള്‍ വലിയ രീതിയുള്ള പിന്തുണയാണ് നല്‍കുന്നത്. ആല്വിന് ആൻറണിയുടെ ഭാര്യ എയ്ഞ്ചലീനയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.