പൃഥ്വിരാജിന്‍റെ 'ആടുജീവിത'ത്തിൽ അമല പോൾ നായിക
text_fieldsപൃഥ്വിരാജ് നായകനാകുന്ന ബ്ലസിയുടെ പുതിയ സിനിമ 'ആടുജീവിത'ത്തിൽ തെന്നിന്ത്യൻ താരം അമല പോൾ നായികയാവും. പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിൽ എകാന്തവാസവും നരകയാതനയും അനുഭവിക്കേണ്ടി വന്ന നജീബ് മുഹമ്മദ് എന്ന യുവാവിെൻറ കഥയാണ് ആടുജീവിതം. നജീബിന്‍റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. തന്‍റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടുജീവിതമെന്നും ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പോൾ ഫേസ്ബുക്കിൽ കുറിച്ചു.
ബെന്യാമിെൻറ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ആടുജീവിതത്തെ ആധാരമാക്കിയുള്ള സിനിമ ബ്ലസി പ്രഖ്യാപിച്ചിരുന്നു. പ്രവാസി വ്യവസായി കെ.ജി എബ്രഹാമിെൻറ കെ.ജെ.എ ഫിലിംസാണ് ചിത്രത്തിെൻറ നിർമാണം നടത്തുന്നത്. ബോളുവിഡിലെ മുൻനിര കാമറമാനായ കെ.യു മോഹനനാണ് ഛായാഗ്രഹണം. ഈ വർഷം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നു വർഷത്തിലധികം അടിമപ്പണി ചെയ്യേണ്ടിവന്ന മലയാളി യുവാവിന്‍റെ കഥയാണ് ബെന്യാമിൻ എഴുതിയ നോവൽ ആടുജീവിതത്തിലേത്. 2009ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015ലെ പത്മപ്രഭ പുരസ്കാരവും ഈ നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലും നോവലിന്‍റെ പരിഭാഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.