ബോട്ട് യാത്രക്ക് നിയമലംഘനത്തെ പേടിക്കേണ്ടതില്ലല്ലോ -അമല പോൾ
text_fieldsആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് തട്ടിയെന്ന ആരോപണത്തെ പരിഹസിച്ച് നടി അമല പോൾ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നികുതി വെട്ടിപ്പെന്ന ആരോപണത്തിനെതിരെ താരം രംഗത്തുവന്നത്.
ചിലപ്പോള്‍ നഗരജീവിതത്തിന്‍റെ തിരക്കില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നാറുണ്ട്. ഇപ്പോള്‍ ഒരു ബോട്ട് യാത്രയാണ് ഞാൻ തെരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചർച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ’ ഇതായിരുന്നു താരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
അമല പോൾ ഒരു കോടി രൂപ വിലവരുന്ന മെഴ്സിഡസ് എസ് ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വലിയ വിവാദമായത്. ഇതുവഴി കേരള സര്‍ക്കാരിന് നികുതി വെട്ടിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.