അമിതാഭ് ബച്ചൻ ഫാൽകേ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsവെള്ളിത്തിരയിൽ താൻ കാലെടുത്തുവെച്ച അതേ വർഷം സ്ഥാപിക്കപ്പെട്ട, രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി ഇതിഹാസതാരം അമിതാഭ് ബച്ചൻ. രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ്, ബച്ചൻ ദാദാ സാഹിബ് ഫാൽകേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങിയത്.
കഴിഞ്ഞയാഴ്ച നടന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിൽ അനാരോഗ്യം കാരണം പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ രാഷ്ട്രപതി ഭവനിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. സുവർണ കമലവും 10 ലക്ഷം രൂപയുമാണ് പുരസ്കാരം.
ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽകേയുടെ പേരിലുള്ള പുരസ്കാരം 1969ലാണ് സ്ഥാപിക്കപ്പെട്ടത്. ഇതേ വർഷംതന്നെയാണ് ബച്ചൻ തെൻറ ആദ്യ സിനിമയായ ‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ അഭ്രപാളിയിൽ വരവറിയിച്ചത്. 1984ൽ പത്മശ്രീ പുരസ്കാരം നേടിയ ബച്ചന് 2001ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.