ബിറ്റ്‌കോയിനില്‍ അമിതാഭ് ബച്ചന് 100 കോടിയുടെ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്
text_fieldsന്യൂഡൽഹി: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് വന്‍ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുവര്‍ക്കുമായി രണ്ടര വര്‍ഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂല്യം വര്‍ധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015ലാണ് ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ബിറ്റ്കോയിന്‍റെ മൂല്യത്തിൽ അടുത്തിടെയായി വൻ കുതിച്ചുചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.