അമിതാഭ് ബച്ചന് ദാദാസാഹെബ് ഫാൽകെ പുരസ്കാരം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ അതികായനായ അഭിനേതാവ് അമിതാഭ് ബച്ചന് ദാദാസാഹെബ് ഫാൽകെ പുരസ്കാരം. ഇന്ത്യൻ ചലച ്ചിത്ര മേഖലക്ക് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് നൽകുന്ന പുരസ്കാരമാണിത്. ചലച്ചിത്ര രംഗത്തെ പരമോന്നത പ ുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരത്തിന് ബച്ചനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് വാർത് താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേകർ അറിയിച്ചു.
1969ൽ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത് ഹിന്ദുസ്ഥാനി’യിലെ അൻവർ അലി എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തിയ അമിതാഭ് ബച്ചൻ ആറ് പതിറ്റാണ്ട് നീണ്ട ചലച ്ചിത്ര ജീവിതത്തിനിടയിൽ 190ലേറെ സിനിമകളിൽ വേഷമിട്ടു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലു തവണ നേടിയ ബച്ചനെ തൻെറ 76 ാമത്തെ വയസ്സിൽ തേടിയെത്തിയത് ഇന്ത്യൻ സിനിമ മേഖലയിലെ പരമോന്നത അംഗീകാരം.
1942 ഒക്ടോബർ 11ന് പ്രശസ്ത ഹിന്ദി കവി ഹരിവംശ് റായി ബച്ചൻെറയും തേജി ബച്ചൻെറയും മകനായി ഉത്തർ പ്രദേശിലെ അലഹബാദിൽ ജനിച്ച അമിതാഭ് ബച്ചൻ അറുപതുകളുടെ അവസാനം ഹിന്ദി സിനിമയിലേക്ക് കടന്നുവന്നത് ക്ഷുഭിത യൗവനത്തിൻെറ ഭാവതീക്ഷ്ണതയോടെയായിരുന്നു. പിന്നീട് എഴുപതുകളും എൺപതുകളും ഹിന്ദി സിനിമ ലോകം കണ്ടത് ക്ഷോഭത്തിൻെറ ഉഛസ്ഥായിയിൽ ജ്വലിച്ചു നിൽക്കുന്ന നായക കഥാപാത്രങ്ങളിലൂടെ വെള്ളിത്തിര വെട്ടിപ്പിടിക്കുന്ന അമിതാഭ് ബച്ചനെയാണ്.
എഴുപതുകളിൽ ആനന്ദ്, സഞ്ജീർ, സൗദാഗർ, ദീവാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചടക്കിയ ബച്ചൻ 75ലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഷോലെ’യിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. പിന്നീട് ബച്ചൻെറ പടയോട്ടമായിരുന്നു ഹിന്ദി സിനിമയിൽ. ബോളിവുഡിലെ യഥാർത്ഥ സൂപ്പർ സ്റ്റാറായി ബിഗ് ബി മാറി.
1973ൽ ‘നമക് ഹറാം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയ ബച്ചൻ ‘അമർ അക്ബർ ആൻറണി (1977), ഡോൺ (1978), ഹം (1990), ബ്ലാക്ക് (2005), പാ (2010) എന്നീ വർഷങ്ങളിൽ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് അർഹനായി. 1990ൽ ‘അഗ്നിപഥ്’ലെ വേഷത്തിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ബച്ചൻ ‘ബ്ലാക്ക്’ (2005), പാ (2009), പികു (2015) എന്നീ വർഷങ്ങിലും ദേശീയ പുരസ്കാരം ആവർത്തിച്ചു.
1984ൽ പത്മശ്രീ നൽകിയ രാജ്യം ബച്ചനെ 2001ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. 1984ൽ അലഹബാദ് മണ്ഡലത്തിൽനിന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി ലോക്സഭാംഗവുമായി.
സമാജ്വാദി പാർട്ടി രാജ്യസഭാംഗവും ഒരു കാലത്ത് ഹിന്ദി സിനിമയിലെ ശ്രദ്ധേ നടിയുമായിരുന്ന ജയാ ബച്ചനാണ് ഭാര്യ. ഹിന്ദി സിനിമയിലെ യുവതാരം അഭിഷേക് ബച്ചനും എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ശ്വേതാ ബച്ചനുമാണ് മക്കൾ. ലോക സുന്ദരിയും പ്രശസ്ത നടിയുമായ ഐശ്വര്യ റായിയാണ് മരുമകൾ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അടുപ്പം ബച്ചനെ ഇടക്കാലത്ത് രാഷ്ട്രീയത്തിലുമെത്തിച്ചിരുന്നു.
യു.പി സ്വദേശിയായ ബച്ചൻ ഹിന്ദിയിലെ പ്രശസ്ത കവി ഹരിവൻഷ്റായ് ബച്ചെൻറ മകനാണ്. മാതാവ് തേജി ബച്ചൻ. പ്രശസ്ത നടി ജയ ഭാദുരി ആണ് ഭാര്യ. നടൻ അഭിഷേക് ബച്ചനും ശ്വേതയുമാണ് മക്കൾ. പ്രശസ്ത നടിയും മോഡലുമായ ഐശ്വര്യ റായ് മരുമകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.