മോഹൻലാലിന്റെ രാജിസന്നദ്ധത; വാർത്ത അടിസ്ഥാനരഹിതമെന്ന് അമ്മ
text_fieldsകൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡൻറ് മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകൾ നിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മ. വാർത്ത അടിസ്ഥാനരഹിതമാണെന്നും സംഘടനക്കുള്ളിൽ പ്രശ്നങ്ങളില്ലെന്നും ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അമ്മയുടെ വിശദീകരണം.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്മ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഹൈകോടതിയില്‍ കക്ഷിചേരാന്‍ ഹരജി നല്‍കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് അമ്മയില്‍ ചേരിതിരിവ് രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡൻറ് മോഹന്‍ലാലും ഒരു എക്സിക്യൂട്ടിവ് അംഗവും രാജിസന്നദ്ധത അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍, അംഗങ്ങള്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കെട്ടുറപ്പോടെ മുന്നോട്ടുപോകുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘടനയുടെ വിശദീകരണം. അമ്മയെ കടന്നാക്രമിക്കുന്നതിെൻറ ഭാഗമായാണ് മോഹന്‍ലാലിനെതിരായ ആരോപണം. ഇത്തരം കടന്നാക്രമങ്ങൾ ഭാവിയിലും ഉണ്ടായേക്കുമെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.