ദിലീപിനെ തിരിച്ചെടുത്ത 'അമ്മ' തിലകനോട് ക്രൂരത കാട്ടിയെന്ന് മകൾ സോണിയ
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ തിരിച്ചെടുത്ത അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നടപടിയെ വിമർശിച്ച് അന്തരിച്ച നടൻ തിലകന്‍റെ മകൾ സോണിയ. ദിലീപിനെ തിരിച്ചെടുത്ത 'അമ്മ' തിലകനോട് ക്രൂരത കാട്ടിയെന്ന് സോണിയ ആരോപിച്ചു.
വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോൾ അതേ പരിഗണന തന്‍റെ അച്ഛന് വർഷങ്ങൾക്ക് മുമ്പ് ലഭിച്ചില്ലെന്നും സോണിയ വ്യക്തമാക്കി.
അമ്മയുടെ ഭരണഘടനയിൽ രണ്ടംഗങ്ങൾക്ക് രണ്ട് നിയമമാണ്. കുറ്റാരോപിതനായ നടനുണ്ടായതിനേക്കാൾ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന 'അമ്മ' കാണുന്നില്ലെന്നും സോണിയ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകൻ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'അമ്മ' മുമ്പ് വിലക്കേർപ്പെടുത്തിയ നടൻ തിലകൻ ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് 'മരണം' വരെ സിനിമാ തമ്പുരാക്കന്മാർ ശത്രുവായി പുറത്തു നിർത്തിയ തിലകന് 'അമ്മ' മാപ്പ് നൽകും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.