അമ്മ ഭാരവാഹികൾ ‘അഭിനയം’ തുടരുന്നു -ലിബർട്ടി ബഷീർ
text_fieldsകണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായ ശേഷവും മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള അമ്മ ഭാരവാഹികൾ അഭിനയം തുടരുകയാണെന്ന് സിനിമ നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ. നടിയെ ആക്രമിച്ചതിനുപിന്നിൽ ദിലീപിെൻറ ക്വേട്ടഷനാണെന്ന് തുടക്കം മുതൽ എല്ലാവർക്കുമറിയാം. നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞത് വിശ്വസിച്ചുപോയെന്നും അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ മാത്രമാണ് കാര്യങ്ങൾ ബോധ്യമായതെന്നും പറയുന്നത് കള്ളമാണ്.
സിനിമയിൽ ദിലീപിെൻറ ചെയ്തികൾ എല്ലാവർക്കുമറിയാം. സിനിമയിലെ പലരെയും ദിലീപ് ദ്രോഹിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെട്ട മാഫിയയെ നിയന്ത്രിച്ചിരുന്ന ദിലീപിനെ മുൻനിര താരങ്ങളടക്കം ഭയന്നിരുന്നു. പൃഥ്വിരാജ് അടക്കമുള്ളവരുടെ സിനിമ തിയറ്ററുകളിൽ കൂവി തോൽപിക്കാൻ ആളെ വിട്ടയാളാണ് ദിലീപ്. അമ്മ അംഗത്വത്തിൽനിന്ന് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം വൈകിയെങ്കിലും ഉണ്ടായത് പൃഥ്വിരാജിനെ പോലുള്ള യുവനടന്മാർ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ്.
സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ശേഷമാണ് ദിലീപിനെ പുറത്താക്കാൻ അമ്മ തയാറായത്. ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ അൽപമെങ്കിലും ആത്മാർഥതയുണ്ടായിരുന്നുവെങ്കിൽ പൊലീസ് 13 മണിക്കൂർ ചോദ്യം ചെയ്ത ഘട്ടത്തിലെങ്കിലും ദിലീപിനെ മാറ്റിനിർത്താൻ താര സംഘടന തയാറാകേണ്ടിയിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.