എല്ലാ സംഘടനകളും ഉൾകൊള്ളുന്ന പ്രത്യേക സമിതിയാണ് ഫലപ്രദം; അമ്മ ഹൈകോടതിയിൽ
text_fieldsകൊച്ചി: ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ൈകകാര്യം ചെയ്യാൻ സിനിമ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾക്കൊള്ളുന്ന സമിതിയാണ് രൂപീകരിക്കേണ്ടതെന്ന് താര സംഘടനയായ അമ്മ ഹൈകോടതിയിൽ. ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ൈകകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂ.സി.സി) ആണ് ഹൈകോടതിയെ സമീപിച്ചത്. അമ്മയിൽ ഇപ്പോൾ തന്നെ പരാതി പരിഹാരത്തിനുള്ള സമിതി ഉണ്ടെന്നും അമ്മ ഹൈകോടതിയെ അറിയിച്ചു. കേസ് നവംബർ 7 ലേക്ക് മാറ്റി.
സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളിലും ഇത്തരം സമിതി വേണമെന്നാവശ്യപ്പെട്ടാണ് ഡബ്ല്യൂ.സി.സിക്ക് വേണ്ടി രമ്യാനമ്പീശൻ ഹരജി നല്‍കിയത്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (എം.എ.സി.ടി.എ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴേസ് അസോസിയേഷന്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്താണ് ഹരജി നൽകിയത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗനിർദേശങ്ങളടങ്ങുന്ന സുപ്രിംകോടതി വിധി നടപ്പാക്കണം. സിനിമാ നിര്‍മാണത്തിനിടയിലെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാൻ സമിതി നിലവിലുള്ള പ്രൊജക്ടുകൾക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂവെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.