സമൂസ കോർണറുമായി ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ
text_fieldsഅച്ഛൻ ഷാജി കൈലാസിെൻറ സിനിമയുടെ പേരു പോലെ ചലച്ചിത്രമേളയിലെ പ്രധാന പയ്യൻസായി വിലസുകയാണ് ജഗൻ. സംവിധായകരും താരങ്ങളും അവരുടെ മക്കളുമെല്ലാം ചലച്ചിത്രമേളയിൽ സിനിമ കാണാൻ എത്താറുണ്ടെങ്കിലും അവരിൽനിന്നെല്ലാം വ്യത്യസ്തനാണ് ജഗൻ. മലയാളത്തിലെ താരദമ്പതികളായ ഷാജി കൈലാസിെൻറയും-ആനിയുടെയും മകനായ ഈ 26 കാരൻ ഇത്തവണ ചലച്ചിത്രമേളക്ക് എത്തിയത് സിനിമ കാണാനല്ല. പകരം മേളക്കെത്തുന്ന ഡെലിഗേറ്റുകൾക്ക് രുചികരമായ ഭക്ഷണം നൽകാനാണ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ‘സമൂസ കോർണർ’ തുറന്നാണ് ‘പ്രേക്ഷകശ്രദ്ധ’ പിടിച്ചു പറ്റുന്നത്.
മലയാളത്തിലെ പല സംവിധായകരുടെ മക്കൾക്കും അഭിനയത്തോടും സംവിധാനത്തോടുമാണ് താൽപര്യമെങ്കിൽ ജഗന് ഇഷ്ടം അമ്മ ആനിയുടെ അടുക്കളയാണ്. മകെൻറ ഇഷ്ടത്തിന് ഷാജി കൈലാസ് പച്ചക്കൊടി കാണിച്ചതോടെ കഴിഞ്ഞമാസമാണ് വഴുതക്കാട്ട് കൂട്ടുകാരുമായി ചേർന്ന് ജഗൻ ‘സമൂസ കോർണർ’ ആരംഭിക്കുന്നത്.
ആനിയിൽ നിന്ന് പഠിച്ച രുചിക്കൂട്ടുകളാണ് കൈമുതൽ. ജഗെൻറ സ്പെഷൽ ഐറ്റം രുചിച്ച നിർമാതാവ് സുരേഷ്കുമാറും അക്കാദമി ചെയർമാൻ കമലുമാണ് മുഖ്യവേദിയായ ടാഗോറിൽ ഒരു സ്റ്റാൾ ഇടാൻ രണ്ടാംവർഷ ബി.ബി.എ വിദ്യാർഥിയായ ജഗനെ പ്രേരിപ്പിച്ചത്. അച്ഛെൻറയും അമ്മയുടെയും പിന്തുണ കൂടിയായതോടെ പിന്നെ ഒന്നും ആലോചില്ല. കട്ടൻ ചായക്ക് പുറമെ കിളിക്കൂട്, ക്രബ്ഡ് ലോലിപോപ്, എഗ് സമൂസ, ചിക്കൻ സമൂസ തുടങ്ങി പതിനഞ്ചോളം വിഭവങ്ങളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.