നാദിർഷയുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി ഇന്ന് കോടതിയുടെ പരിഗണനക്കെത്തും. പലതവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹരജി നൽകിയത്.
നടൻ ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. കേസിലെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. തന്നെയും മറ്റു പലെരയും പലതവണ ചോദ്യം ചെയ്തിട്ടും കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദം െചലുത്തുകയാണ്. നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
വിദ്യാർഥിനിയായ മകൾക്ക് തനിക്കെതിരായ അപവാദപ്രചാരണം മൂലം സ്കൂളിൽ പോകാൻപോലും മടിയാണ്. ഭീഷണിപ്പെടുത്തലുകൾ അവളെയും ബാധിച്ചിട്ടുണ്ട്. ഇതുൾപ്പെടെയുള്ള മാനസിക സമ്മർദംമൂലം താൻ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ബന്ധപ്പെടുത്താൻ ഒന്നുമില്ലെങ്കിലും അന്വേഷണത്തിെൻറ പേരിൽ കോടതിെയപ്പോലും തെറ്റിദ്ധരിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കേസിെൻറ ശരിയായ രൂപംതന്നെ മാറ്റി താനടക്കമുള്ള നിരപരാധികളെ പീഡിപ്പിക്കാനാണ് പൊലീസിെൻറ ശ്രമം. കേസ് ഡയറിയിലുള്ളതിെനക്കാൾ ആേരാപണങ്ങൾ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്.
വസ്തുതകൾ തിരിച്ചറിയാനാകാതെ ഇരുട്ടിൽെപട്ട അവസ്ഥയിലാണ് പ്രതികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർപോലും. അറിയാവുന്ന വസ്തുതകളെല്ലാം താൻ െവളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രതികൾക്കെതിരെ അനാവശ്യ തെളിവുകളുണ്ടാക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഇതിെൻറ ഭാഗമായാണ് തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിക്കുന്നത്. അറസ്റ്റ് തടയണം, അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടാൻ ഉത്തരവിടണം തുടങ്ങിയവയാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.