നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ: ഹൈകോടതി വിധി 25ലേക്ക് മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായുടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്.
ബുധനാഴ്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. നാദിർഷയോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈകോടതി നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നാദിർഷയെ പൊലീസ് ഇന്നലെ നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം െചയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന് പറഞ്ഞ നാദിർഷ സുനിെയ അറിയില്ലെന്നും ആവർത്തിച്ചു.
പൊലീസിെൻറ ഭാഗത്തു നിന്ന് അറസ്റ്റ് ഭീഷണിയിെല്ലന്നും നാദിർഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ കോടതി ആവശ്യെപ്പട്ട പ്രകാരമാണ് ഇന്നലെ ചോദ്യംചെയ്യലിന് നാദിർഷ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.