പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അനുപം ഖേർ രാജിവെച്ചു
text_fieldsമുംബൈ: പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിൽനിന്ന് പ്രമുഖ നടൻ അനുപം ഖേർ രാജിവെച്ചു. ‘ന്യൂ ആംസ്റ്റർഡാം’ എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിന് ദീർഘനാൾ ന്യൂയോർക്കിൽ കഴിയേണ്ടതിനാൽ രാജിവെക്കുന്നു എന്നാണ് അനുപം ഖേർ വ്യക്തമാക്കിയത്.
2018-2019 വർഷത്തിൽ ഒമ്പതു മാസം വിദേശത്തായിരിക്കുമെന്നും തുടർവർഷങ്ങളിലും ഇത് ആവർത്തിക്കാമെന്നും അദ്ദേഹം വിവര-സാേങ്കതിക മന്ത്രി രാജ്വർധൻ സിങ് റാത്തോഡിന് അയച്ച രാജിക്കത്തിൽ പറയുന്നു. ആയതിനാൽ പദവിയിൽ തുടരുന്നത് ഇൻസ്റ്റിറ്റ്യൂട്ടിനോടും വിദ്യാർഥികളോടുമുള്ള നീതികേടാവും -അദ്ദേഹം കുറിച്ചു. വിവാദ ചെയർമാൻ ഗജേന്ദ്ര ചൗഹാെൻറ പിൻഗാമിയായി കഴിഞ്ഞ വർഷം ഒക്ടോബർ 11നാണ് അനുപം ഖേർ ചുമതലയേറ്റത്.
ചൊവ്വാഴ്ച മുംബൈ ഫിലിം ഡിവിഷനിൽ നടന്ന പുണെ ഇൻസ്റ്റിറ്റ്യൂട്ട് െസാസൈറ്റിയുടെ യോഗ ശേഷമാണ് രാജി. അനുപം ഖേർ ചുമതലയേറ്റശേഷം ആദ്യമായാണ് സൊസൈറ്റിയുടെ യോഗം. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗമെന്നാണ് റിപ്പോർട്ട്. അനുപം ഖേർ ഇൗയിടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ വാഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു. ‘ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ’ എന്ന ചിത്രത്തിൽ മൻമോഹൻ സിങ്ങായി വേഷമിട്ടത് അനുപം ഖേർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.