ഭീഷണി; അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു
text_fieldsമുംബൈ: ‘നിങ്ങൾക്കു സന്തോഷവും വിജയവും ഉണ്ടാവട്ടെ. ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കും മുമ്പുള്ള അവസാന ട്വീറ് റാണിത്. ഭയം കൂടാതെ എെൻറ മനസ്സിലുള്ളതു തുറന്നുപറയാൻ കഴിയാതിരിക്കുന്നതിലും ഭേദം, ഒന്നും പറയാതിരിക്കുകയാണ് . ഗുഡ് ബൈ...’ ഇതുപറഞ്ഞ് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു. ആൾക്കൂട്ടക്കൊലക്കെത ിരെ ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ പ്രമുഖർ നൽകിയ ഹരജിയിൽ ഒപ്പിട്ടതോടെയാണ് അനുരാഗ് കശ്യപ് ഒരു വിഭാഗത്തിെൻറ നോട്ടപ്പുള്ളിയായത്.
‘മാതാപിതാക്കൾക്ക് നിരന്തരം ഫോൺകാളുകൾ, മകൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. നിങ്ങൾക്കാണ് ഈ അനുഭവമെങ്കിൽ ആരും ഒന്നും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. അതിനുപിന്നിലെ കാരണങ്ങളോ യുക്തിയോ ചോദിച്ചിട്ടു കാര്യമില്ല. കൊള്ളക്കാർ ഭരിക്കും, കവർച്ചയായിരിക്കും പുതിയ ജീവിതമാർഗം. ഈ പുതു ഇന്ത്യ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ.’
മോദി സർക്കാറിെൻറ വിമർശകനായിരുന്നു ബോളിവുഡിലെ പ്രശസ്ത സംവിധായകനായ കശ്യപ്. ആൾക്കൂട്ടക്കൊലക്കെതിരെ പ്രതിഷേധിച്ചതിന് പുറമെ കഴിഞ്ഞ ആഴ്ച ജമ്മു-കശ്മീർ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തപ്പോഴും വിമർശിച്ചിരുന്നു. കശ്യപിെൻറ മകളെ ബലാത്സംഗം ചെയ്യുമെന്ന ട്വിറ്റർ സന്ദേശം കഴിഞ്ഞ മേയിലാണ് ലഭിച്ചത്. ചൗകീദാർ രാംസംഘി എന്ന പേരിൽനിന്നായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.