എന്ത് കൊണ്ട് ഡബ്ല്യു.സി.സിയിൽ അംഗമല്ല; അപര്‍ണ ഗോപിനാഥിന്‍റെ മറുപടി
text_fieldsമലയാളത്തിലെ ബോൾഡ് നായികയാണ് അപർണ ഗോപിനാഥ്. കഥാപാത്രങ്ങൾ ബോൾഡാകുമ്പോഴും മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ ്മയായ ഡബ്ല്യു.സി.സിയിൽ അപർണ അംഗമല്ല. ഇതെന്ത് കൊണ്ടാണെന്ന ചോദ്യത്തിന് അപർണ തന്നെ മറുപടി പറയുന്നു. ഒരു ഒാൺലൈൻ മാ ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഡബ്ല്യു.സി.സി കേരളത്തിലെ വനിതകളുടെ സംഘടനയാണ്. അവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സംഘടനയാണ്. ഞാൻ ചെന്നൈയിലാണ് ജീവിക്കുന്നത്. കേരളത്തില്‍ വന്ന് ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത് പുറത്തുനിന്നുള്ള ഒരാളല്ല. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്. ഡ.ബ്ല്യു.സി.സി എന്ന സംഘടന മഹത്തായ കാര്യമാണ് ചെയ്യുന്നത്. സംഘടനയില്‍ അംഗങ്ങളായ നടിമാരുടെ പേരില്‍ ഞാനില്ലെങ്കിലും, അവരോട് എതിർപ്പില്ല. ഡബ്ല്യു.സി.സി.യില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല നിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, നാളെ അങ്ങനെയൊരനുഭവമുണ്ടായാല്‍ നമുക്കൊപ്പം നില്‍ക്കാന്‍ ഒരു സംഘടനയുണ്ട് എന്നത് നല്ലതല്ലേ -അപർണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.