Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 12:41 PM GMT Updated On
date_range 22 April 2017 1:27 PM GMTതോക്ക് കൈവശം വെച്ച കേസ്; സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
text_fieldsbookmark_border
ജോധ്പൂർ: ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നേരിട്ട് ഹാജരാകണമെന്ന് നടൻ സൽമാൻ ഖാനോട് ജോധ്പൂർ ജില്ലാ കോടതി. ജൂലൈ ആറിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും 20000 രൂപ ബോണ്ടിൽ ജാമ്യം നേടണമെന്നും കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല.
കേസിൽ സൽമാൻ ഖാനെ ജോധ്പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ ജോധ്പൂർ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. 1988 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story