Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ റിസബാവക്ക്...

നടൻ റിസബാവക്ക് ആശ്വാസം; അറസ്​റ്റ്​ വോറന്‍റ് പിൻവലിച്ചു

text_fields
bookmark_border
Riza-bava
cancel

കൊച്ചി: നടൻ റിസബാവയെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കണമെന്ന ഉത്തരവ്​ കോടതി പിൻവലിച്ചു. റിസബാവ നേരിട്ട്​ കോടതിയിൽ ഹാജരായതിനെത്തുടർന്നാണ്​ എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ (എൻ.​െഎ ആക്​ട്​) വാറണ്ട്​ തിരിച്ചുവിളിച്ചത്​.

2014 ൽ എളമക്കര സ്വദേശിയിൽനിന്ന്​ 11 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ്​ കേസ്​. പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നത്രേ. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങി​െയന്നാണ്​ പരാതിക്കാരൻ പറയുന്നത്​.

പലതവണ തുക ആവശ്യപ്പെട്ട് റിസബാവയെ സമീപിച്ചെങ്കിലും കുറച്ചു സാവകാശം ചോദിക്കുകയാണുണ്ടായത്. അവസസാനം 2015 ജനുവരിയില്‍ സാദിഖിന് ഒരു ചെക്ക് നല്‍കിയിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞതോടെ സാദിഖ് ചെക്ക് ബാങ്കില്‍ കളക്ഷനയച്ചു. എന്നാല്‍ അത് മടങ്ങി. ഇതോടെയാണ്​ സാദിഖ്​ കേസ്​ നൽകിയത്​.

പലതവണ നോട്ടീസ്​ അയച്ചിട്ടും ഹാജരാക്കാത്തതിനെത്തുടർന്ന്​ റിസബാവയെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കാൻ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ്​ നേരിട്ട്​ എത്തിയത്​. കേസ്​ ഇൗമാസം 26 ന്​ വീണ്ടും വാദം കേൾക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsarrest warrantActor Riza bava
News Summary - Arrest Warrant against Actor Riza bava Withdrawn by Court -Movies News
Next Story