സ്‌ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്; പരിഹാസവുമായി അരുൺ ഗോപി
text_fieldsനടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകൻ അരുൺ ഗോപി. സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്. ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുൺ ഗോപി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
കുറ്റപത്രത്തിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന ആരോപണവുമായി നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പ് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.
നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1452 പേജുള്ള കുറ്റപത്രത്തിൽ 215 സാക്ഷിമൊഴികളും 18 രേഖകളുമാണുള്ളത്. കേസിലെ സാക്ഷികളില്‍ 50 പേര് സിനിമാ രംഗത്തുള്ളവരാണ്. സൂക്ഷ്മ പരിശോധനക്കിടെ കെണ്ടത്തിയ സാങ്കേതികപ്പിഴവുകള്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി തിരുത്തിയ ശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.