Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസയേഷയുമായുള്ള പ്രണയം...

സയേഷയുമായുള്ള പ്രണയം വെളിപ്പെടുത്തി ആര്യ: മാർച്ചിൽ വിവാഹം

text_fields
bookmark_border
സയേഷയുമായുള്ള പ്രണയം വെളിപ്പെടുത്തി ആര്യ: മാർച്ചിൽ വിവാഹം
cancel

ഒടുവിൽ വിവാഹ വാർത്ത പുറത്ത് വിട്ട് നടൻ ആര്യ. നടി സയേഷയാണ് ആര്യയുടെ ജീവിത നായിക. കുടുംബത്തിന്‍റെയും മാതാപിതാക് കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹിതരാകുമെന്നും ആര്യയും സയേഷ യും ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദിൽ വെച്ചാകും വിവാഹം.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ െസറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയത് വിവാദമായിരുന്നു. 16 മത്സരാര്‍ഥികള്‍ പങ്കെടുത്ത ഷോ പൂര്‍ത്തിയായപ്പോൾ ആരെയും വിവാഹം ചെയ്യുന്നില്ലെന്നാണ് ആര്യ പ്രഖ്യാപിച്ചത്. ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ARYAmalayalam newsmovie newsSayyeshaa
News Summary - Arya to marry Sayesha Saigal in March-Movie News
Next Story