Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 2:54 PM IST Updated On
date_range 24 Nov 2017 2:54 PM ISTഈ രാജ്യത്തെ പൗരനെന്ന് പറയാൻ ലജ്ജ തോന്നുന്നു -നീരജ്
text_fieldsbookmark_border
ന്യൂഡൽഹി: പത്മാവതി വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ നീരജ് ഘയ്വാൻ. ഈ രാജ്യത്തെ പൗരനെന്ന് പറയാൻ ലജജ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദീപികയുടെ മൂക്ക് ചെത്തുന്നവർക്ക് അഞ്ച് കോടി തരാമെന്ന് ചാനലുകളിലിരുന്ന് ചിലർ വിളിച്ചു പറയുന്നതാണ് കാണുന്നത്. ഇത് നിർഭാഗ്യകരമാണ്. ഇത്തരമൊരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്നോർക്കുമ്പോൾ വിഷമമുണ്ടെന്നും നീരജ് പറഞ്ഞു.
സൂപ്പർ സ്റ്റാറായ ഒരു നടിക്ക് നേരെ ഇത്തരം ഭീഷണികൾ നടത്തുന്നവർക്കെതിരെ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല. ഇവരുടെ ഭീഷണികളെല്ലാം സാങ്കൽപിക കഥാപാത്രത്തെ ചൊല്ലിയാണെന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പുരക്സാരം നേടിയ മാസാൻ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് നീരജ് ഘയ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story