അലൻസിയറിനൊപ്പം ജോലി ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നു -ആഷിഖ് അബു
text_fieldsനടൻ അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. അലൻസിയറിന്‍റെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്നും ദിവ്യക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ !
-ആഷിഖ് അബു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.