സിനിമയിലും കള്ളപ്പണം: ബ്ളോഗെഴുതുന്ന നടന്മാര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത് –ബൈജു കൊട്ടാരക്കര
text_fieldsകൊച്ചി: സിനിമാമേഖലയിലും കള്ളപ്പണത്തിന്‍െറ സ്വാധീനമുണ്ടെന്നും ശുദ്ധികലശം വേണമെന്നും മാക്ട ഫെഡറേഷന്‍ പ്രസിഡന്‍റ് ബൈജു കൊട്ടാരക്കര. ശരിയായ കണക്കുകളില്ലാതെ സിനിമ നിര്‍മാണത്തിന് ചെലവിടുന്ന പണത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്.
ബ്ളോഗെഴുതുന്ന നടന്മാരും ഇതിന് പുറത്തല്ല. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ 50 ലക്ഷത്തില്‍ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ ഓവര്‍സീസായി വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത് നികുതി വെട്ടിക്കുന്നതിനാണ്. സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനകള്‍ എഴുതുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. ഏതാനും ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായി പ്രവര്‍ത്തിക്കുന്നവര്‍ പെട്ടെന്ന് സിനിമ നിര്‍മാതാക്കളായി മാറുന്ന അനുഭവങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ധവളപത്രം ഇറക്കണമെന്നും ബൈജു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ടും അതിന്‍െറ സംവിധായകന്‍ വിനയന്‍, നിര്‍മാതാവ് കബീര്‍ എന്നിവരെ ക്ഷണിക്കാതിരുന്നത് ചിലരുടെ വ്യക്തി വൈരാഗ്യം മൂലമാണെന്ന് സംശയിക്കുന്നു.
ചലച്ചിത്ര അക്കാദമിയും ഇതിനായി ഇടപെട്ടില്ല. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംവിധായകരെയും നിര്‍മാതാവിനെയും ഉള്‍പ്പെടുത്തുന്ന പതിവുണ്ടെന്നും ബൈജു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.