Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ലാലി​െൻറ ചീട്ട്...

‘ലാലി​െൻറ ചീട്ട് കീറുമെന്ന് പൂർണ ബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായക​െൻറ വേഷം മാറി വക്കീലായത്​’ 

text_fields
bookmark_border
balachandra-menone-21-05-2020.jpg
cancel

മോഹൻലാലി​​​​​െൻറ അറുപതാം ജന്മദിന വേളയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ്​ നടനും സംവിധായകനും എഴുത്തുകാരനുമായ ബാലചന്ദ്ര മേനോൻ. മോഹൻലാൽ ഇന്ന്​ നേടുന്ന അഭിനന്ദനങ്ങൾ അദ്ദേഹം അധ്വാനം കൊണ്ട്​ ​േനടിയെടുത്തതാണ്​. ലാലേട്ടൻ എന്ന പ്രയോഗം യുവജനങ്ങൾക്കിടയിൽ ഒരു മുദ്രാവാക്യമാക്കി മാറ്റിയ മോഹൻലാൽ മിടുക്കനും ഭാഗ്യവാനുമാണ്. കുട്ടിക്കാലത്തു മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി ‘ദേ കണ്ടു പഠിക്കടാ' എന്ന്​ പ്രായമുള്ളവർ പറയാറുണ്ടെന്നും അഭിനയത്തിൽ താൽപര്യത്തോടെ വരുന്നവരോട് മോഹൻലാലിനെ ചൂണ്ടി ‘ദേ കണ്ടു പഠിക്ക്’ എന്ന്​ നമുക്ക് അഭിമാനത്തോടെ പറയാമെന്നും ബാലചന്ദ്ര മേനോൻ ത​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽ അഭിപ്രായപ്പെട്ടു.

മോഹൻലാലി​​​​​െൻറ അഭിനയ ജീവിതത്തി​​​​​െൻറ ആരംഭ കാലത്ത്​ ലാൽ പോലുമറിയാതെ അദ്ദേഹത്തിന്​ വേണ്ടി വാദിക്കുകയും അദ്ദേഹത്തി​​​​​െൻറ നടന വൈഭവത്തെ വാഴ്​ത്തുകയും ചെയ്​ത അനുഭവവും​ ബാലചന്ദ്ര മേനോൻ വെളിപ്പെടുത്തി. 

വർഷങ്ങൾക്കു മുമ്പ്​ 1981ൽ ഞാൻ മോഹൻലാലിന് വേണ്ടി വക്കീലായി. രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുമ്പിൽ മോഹൻ ലാലി​​​​​െൻറ നടന വൈഭവത്തെപറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ നടത്തിയ ശ്രമങ്ങൾ ലോകം അറിയാത്ത കഥയാണ്. ലാലി​​​​​െൻറ ചീട്ട് കീറും എന്ന് പൂർണ ബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായ​ക​​​​​​െൻറ വേഷം മാറി വക്കീലായത്​. എന്തായാലും എ​​​​​െൻറ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നട​​​​​െൻറ തുടക്കത്തിൽ സഹായമായല്ലോ എന്ന് ഞാൻ ആശ്വസിക്കുന്നു. ഒരു പിറന്നാൾ ദിനത്തിൽ എനിക്ക് ലാലുമായി പങ്കിടാൻ ഇതിലും മധുരമായ എന്തുണ്ട് ! -ബാലചന്ദ്ര മേനോൻ കുറിച്ചു.

ബാലചന്ദ്ര മോനോ​​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​െൻറ പൂർണ രൂപം

ഏതാണ്ട് ഒട്ടുമിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാൻസ്‌ അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹൻലാലി​​​​​െൻറ അറുപതാം പിറന്നാൾ സംബന്ധിച്ച് ഒരു മെസേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ വിനയത്തോടെ അതിൽ നിന്നു പിൻമാറി. ഒന്നാമത് മലയാളസിനിമയിൽ മോഹൻലാലുമായി ഏറ്റവും കുറച്ചു സിനിമകളിൽ മാത്രമേ ഞാൻ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കുള്ളിൽ വിരലിൽ എണ്ണാവുന്ന മീറ്റിങ്ങുകൾ മാത്രമേ ഉണ്ടായിട്ടുമുള്ളൂ. ഞാനും മോഹൻലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങൾക്കിടയിൽ ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിട്ടും ആർക്കും ഞാൻ മോഹൻലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖപ്രദമായി തോന്നിയിട്ടില്ല. 

എന്തിനു? ഇത്രയും കാലത്തിനിടയിൽ ആഘോഷിക്കാൻ ഒരുപാട് ചടങ്ങുകൾ എനിക്കുമുണ്ടായി. ലാലിനെ പങ്കെടുപ്പിക്കാൻ ശ്രമങ്ങളും നടത്തി. പക്ഷെ ലാലി​​​​​െൻറ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി. ഒന്ന് രണ്ടു മീറ്റിങ്ങുകൾ തയാറായി വരവേ അത് തടസപ്പെടുത്താൻ എ​​​​​െൻറ സിനിമാസ്നേഹിതർ തന്നെ പാട്പെടുന്നത് കണ്ടപ്പോൾ, ഞാൻ പിന്നെ ലാലിനെ പിന്തുടരാൻ പോയിട്ടില്ല. സിനിമയിലെ എ​​​​​െൻറ നിലനിൽപ്പിന്​ ഞാൻ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എ​​​​​െൻറ സിനിമകളുടെ താരനിര പരിശോധിച്ചാൽ അറിയാം. എന്നാൽ ഞാനും ലാലും ഒത്ത ദിനങ്ങളിൽ ഉണ്ടായ ഒരു സൗഹൃദത്തി​​​​​െൻറ ഈറൻ ഇപ്പോഴും എ​​​​​െൻറ മനസിലുണ്ട്.

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പോഴും, ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ട്​ ഏവരെയും തൃപ്തിപ്പെടുത്താൻ ലാൽ പണിപ്പെടുന്നതിനിടയിലും പ്രസാദാന്മകമായ ത​​​​​െൻറ ചിരികൊണ്ടും ഒരു കണ്ണിറുക്ക്‌ കൊണ്ടും ലാൽ എന്നെ സന്തോഷവാനാക്കും. 'ഭാവുകങ്ങൾ നേരുന്നു' എന്നൊരു വാക്കിൽ തീരുന്ന മെസേജ് എനിക്കൊന്നുമാവുന്നില്ല. നിങ്ങളാരും അറിയാത്ത മോഹൻലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം. 'പത്തിരുപതു' വർഷത്തെ ദീർഘമായ പരിശ്രമം കൊണ്ട്​ 2012 ജൂലൈ 29ന് ബാർ കൗൺസിൽ എന്നെ വക്കീലായി വിളംബരം ചെയ്തു. എന്നാൽ വർഷങ്ങൾക്കു മുമ്പ്​ 1981ൽ ഞാൻ മോഹൻലാലിന് വേണ്ടി വക്കീലായി രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുമ്പിൽ, മോഹൻ ലാലി​​​​​െൻറ നടന വൈഭവത്തെപറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസു കൊണ്ടും ശരീരം കൊണ്ടും ഞാൻ നടത്തിയ ശ്രമങ്ങൾ ലോകം അറിയാത്ത കഥയാണ്. ലാലി​​​​​െൻറ ചീട്ട് കീറും എന്ന് പൂർണ്ണ ബോധ്യം വന്നപ്പോഴാണ് ഞാൻ സംവിധായ​​​​​െൻറ വേഷം മാറി വക്കീലായത്​. അതേത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഞാൻ നേരിട്ടത് , പറഞ്ഞാൽ മാത്രമേ അത് കൂടുതൽ ബോധ്യമാക്കാൻ പറ്റൂ .അതുകൊണ്ടു തന്നെ "filmy Fridays " SEASON 3ൽ അതേപ്പറ്റി വ്യക്തമായി പരാമർശിക്കാം. എന്തായാലും എ​​​​​െൻറ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നട​​​​​െൻറ തുടക്കത്തിൽ സഹായമായല്ലോ എന്ന് ഞാൻ ആശ്വസിക്കുന്നു. ഒരു പിറന്നാൾ ദിനത്തിൽ എനിക്ക് ലാലുമായി പങ്കിടാൻ ഇതിലും മധുരമായ എന്തുണ്ട് !

പ്രിയപ്പെട്ട ലാൽ, ഇന്നത്തെ ദിവസം നിങ്ങൾ അഭിനനന്ദനങ്ങൾ കൊണ്ട് വീർപ്പു മുട്ടുകയാണ് എന്നെനിക്കറിയാം. എന്നാൽ ഇത് നിങ്ങൾ നിങ്ങളുടെ പ്രതിഭകൊണ്ടും അധ്വാനം കൊണ്ടും നേടിയെടുത്തതുമാണ്. ഒരു നായക​​​​​െൻറ രൂപത്തോടെയല്ല നിങ്ങൾ വന്നത്. എന്നാൽ നിങ്ങൾ അതിനെ നായക രൂപമാക്കി മാറ്റി ഒരു മോഹൻലാൽ സ്വാഭാവമുണ്ടാക്കിയെടുത്തു. അതൊരു നിസാര കാര്യമല്ല. ലാലേട്ടൻ എന്ന പ്രയോഗം യുവജനങ്ങൾക്കിടയിൽ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങൾ?

നിങ്ങൾ മിടുക്കനാണ്.. ഭാഗ്യവാനാണ്... കുട്ടിക്കാലത്ത്​ മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവർ പറയും ‘ദേ കണ്ടു പഠിക്കടാ ...’ അഭിനയത്തിൽ താൽപ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹൻലാലിനെ ചൂണ്ടി എന്നും പറയാം ...‘‘ദേ കണ്ടു പഠിക്ക് ...’’! 

that's ALL your honour!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsbalachandra menone
News Summary - balachandra menone's memory with mohan lal -movie news
Next Story