ഡോക്യുമെൻററി-ഹ്രസ്വചലച്ചിത്രമേളയിൽ വിലക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു
text_fieldsതിരുവനന്തപുരം: നിരോധനങ്ങളുടെതല്ല വൈവിധ്യങ്ങളുടേതാണ് ഇന്ത്യയെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേന്ദ്രസർക്കാറിെൻറ സാംസ്കാരിക ഫാഷിസത്തിനെതിരെ കേരളത്തിലെ കാമ്പസുകളിൽ ‘പ്രതിരോധ സ്ക്രീൻ’ ഉയരുന്നു. കശ്മീരിനും രോഹിത് വെമുലക്കും ജെ.എൻ.യുവിനും കേരള അന്താരാഷ്ട്ര ഡോക്യുമെൻററി-ഹ്രസ്വചലച്ചിത്രമേളയിൽ കേന്ദ്രസർക്കാർ വിലക്കിട്ടപ്പെട്ടപ്പോൾ അവയിലൊന്ന് യൂനിവേഴ്സിറ്റി കാമ്പസിൽ പ്രദർശിപ്പിച്ച് സർഗാത്മക പോരാട്ടത്തിെൻറ പുതുചരിത്രം എസ്.എഫ്.ഐ എഴുതി.
ചൊവ്വാഴ്ച യൂനിവേഴ്സിറ്റി കോളജിൽ ക്ഷണിക്കപ്പെട്ട സിനിമ-സാംസ്കാരിക പ്രവർത്തകരുടെ മുന്നിലാണ് കശ്മീരിെൻറ സംഘർഷത്തിെൻറ കഥ പറയുന്ന ‘ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചിനാർ’ (സംവിധാനം-എൻ.സി. ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ) എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ഡോക്യുമെൻററികൾ പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് െജയിക് പി. തോമസ് പറഞ്ഞു.
ഡോക്യുമെൻററികളുടെ സംസ്ഥാനതല പ്രദർശനോദ്ഘാടനം തിരക്കഥാകൃത്ത് ഉണ്ണി ആർ. ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിെൻറ നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണെന്നും അത് അനുസരിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാംസ്കാരിക ഫാഷിസം അതിെൻറ മൂർധന്യാവസ്ഥയിലേക്കെത്തുന്നതിെൻറ തെളിവാണ് ഡോക്യുമെൻററികൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നിലെന്ന് സംവിധായിക വിധു വിൻസെൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.