മൂന്ന് ചിത്രങ്ങൾക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ ചലച്ചിത്ര അക്കാദമിയുടെ ഹരജി
text_fieldsകൊച്ചി: ജൂലൈ നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളത്തിെൻറ പത്താമത് അന്തര്‍ദേശീയ ഡോക്യുമെൻററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങൾക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയുടെ ഹരജി.
വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് കശ്മീര്‍ വിഷയം പറയുന്ന ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’, ജെ.എൻ.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ച ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, രോഹിത് വെമുലയെക്കുറിച്ച ‘അണ്ബെയറബിള് ബീയിങ് ഓഫ് ലൈറ്റ്നെസ്’ എന്നീ ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചതിെനതിരെയാണ് ഹരജി. ഹരജി അടുത്ത ദിവസം പരിഗണിക്കും.
പ്രദർശനത്തിനുള്ള സിനിമകൾക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട സിനിമോേട്ടാഗ്രഫിക്സ് ആക്ടിൽ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര അക്കാദമി കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെെട്ടങ്കിലും നാല് ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. ഇൗ തീരുമാനത്തിനെതിരെ ഇൗ മാസം ഒമ്പതിന് അക്കാദമി അപ്പീൽ നൽകി. ഇൗ അപ്പീലും തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ രണ്ട് ഡോക്യുമെൻറി സംവിധായകർ നൽകിയ ഹരജികൾ ഹൈകോടതി നേരേത്ത തള്ളിയിരുന്നു. അക്കാദമിയുടെ അപ്പീൽ പരിഗണനയിലുള്ളതും സംവിധായകർക്ക് ഹരജി നൽകാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.