ജാതി പരാമർശം: സൽമാനെതിരായ കേസുകളിൽ തുടർനടപടി വിലക്കി
text_fieldsന്യൂഡൽഹി: വാല്മീകി സമുദായത്തിൽപെട്ടവരെ ജാതീയമായി അധിക്ഷേപിെച്ചന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെതിരായ ക്രിമിനൽ കേസ് നടപടികളും അന്വേഷണവും സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ടൈഗർ സിന്ദാഹെ’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ വാല്മീകി സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിെച്ചന്നാണ് കേസ്.
സൽമാനെതിരെ ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിൽ കേസെടുത്തിട്ടുണ്ടെന്നും ഇത് റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജൂലൈ 23ന് മുമ്പ് സംസ്ഥാനങ്ങൾ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷനും ഇടപെട്ടിരുന്നു.
'ടൈഗർ സിന്ദാ ഹേ, എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റിയാലിറ്റി ഡാൻസ് ഷോക്കിടെയാണ് സൽമാൻ 'ഭാംങ്കി' പരാമർശം നടത്തിയത്. നൃത്തത്തിലുള്ള തന്‍റെ കഴിവിനെ കുറിച്ച് പറയുന്നതിനിടെ 'ഭാംങ്കി' എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
താരത്തിന്‍റെ പരാമർശത്തിനെതിരെ സഫായ് കർമചാരി കമീഷൻ മുൻ ചെയർമാൻ ഹർണം സിങ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം തേടി പൊലീസ് സൽമാന് നോട്ടീസ് അയച്ചിരുന്നു. 'ഭംങ്കി' എന്ന പ്രയോഗം ലോകത്തിലെ വാൽമീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഹർണം സിങ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.