കമൽ ഹാസനും ബിഗ്ബോസ് റിയാലിറ്റിഷോക്കുമെതിരെ പൊലീസിൽ പരാതി
text_fieldsചെന്നൈ: തമിഴ് ചാനലായ വിജയ് ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് റിയാലിറ്റി ഷോക്കും അവതാരകനായ കമൽ ഹാസനുമെതിരെ ചെന്നൈ സിറ്റി പൊലീസിൽ പരാതി. ‘സർവാധികാരി’യെന്ന പേരിൽ അവതരിപ്പിച്ച ‘ടാസ്ക്’ ആണ് വിവാദമായിരിക്കുന്നത്. ബിഗ്ബോസ് സർവാധികാരിയാക്കി നിയമിച്ച െഎശ്വര്യ ഷോയിലെ മറ്റംഗങ്ങളെ പീഡനങ്ങൾക്കിരയാക്കുന്നതാണ് വിവാദമായിരിക്കുന്നത്.
തമിഴകം ഭരിച്ച ഏകാധിപതികൾക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് അറിയാമല്ലോയെന്ന ചോദ്യം പരോക്ഷമായി അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രസ്തുത റിയാലിറ്റി ഷോ തെൻറ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കമൽ ഹാസൻ ഉപയോഗെപ്പടുത്തുന്നതായുമാണ് പരാതി. ഷോ നിർത്തിവെക്കണമെന്നും രമേശ് എന്നയാൾ നൽകിയ പരാതിയിൽ ആവശ്യെപ്പടുന്നു. ബിഗ്ബോസ് പരിപാടിയിൽ കമൽ ഹാസൻ നടത്തുന്ന പ്രസ്താവനകൾ അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ അലോസരെപ്പടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.