വിവാദമുണ്ടാക്കാനില്ല; മഹാഭാരതം നിർമ്മിക്കും -ബി. ആർ ഷെട്ടി
text_fieldsദുബൈ: എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമിക്കുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും ബി.ആർ ഷെട്ടി നൽകി.
1000 കോടിക്കോ അതിന്‍റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയ്യാറാണ്. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്.
മഹാഭാരതം തന്‍റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമിക്കുക തന്നെ ചെയ്യും. എം.ടിയുമായി ഇനി സഹകരിക്കാനില്ല. തിരക്കഥ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച് കഴിഞ്ഞു. ഈ അവസരത്തിൽ ആ തിരക്കഥ സിനിമയാക്കി വിവാദം ഉണ്ടാക്കാനില്ലെന്നും ബി.ആർ ഷെട്ടി വ്യക്തമാക്കി.
എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിർമിക്കും എന്നായിരുന്നു ബി.ആർ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം.ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.