ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈേകാടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍. സിനിമ മേഖലയിലെ വനിതകൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ മന്ത്രിസഭ യോഗം വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചത്.
സിനിമാ മേഖലയിലെ വനിതകള്‍ തൊഴിലിടങ്ങളില്‍ പീഡനം അനുഭവിക്കുന്നതായി സര്‍ക്കാരിന്പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് സിനിമാമേഖലയിൽ സ്ത്രീകൾക്ക് മാത്രമായി പുതിയ സംഘടന നിലവിൽ വന്നു. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.