നിർമാതാവിനെ ആക്രമിച്ച സംഭവം: റോഷൻ ആൻഡ്രൂസിനെതിരെ ഡി.ജി.പിക്ക് പരാതി
text_fieldsതിരുവനന്തപുരം: സിനിമ നിർമാതാവ് ആല്വിന് ആൻറണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് ആരോപിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്, സുഹൃത്ത് നവാസ് എന്നിവർക്കെതിരെ ആൽവിൻ ആ ൻറണിയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡി.ജി.പി ലോക്നാഥ് ബഹ്റക്ക് പരാതി നൽകി.
എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടി ഇഴയുന്ന സാഹചര്യത്തി ലാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയിൽ ഉടനടി നടപടിയുണ്ടാകുമെന്ന് ഡി. ജി.പി ഉറപ്പുനൽകി. ആൽവിൻ ആൻറണിയുടെ പരാതിയിൽ റോഷൻ ആൻഡ്രൂസിന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തി.
റോഷനുമായി സിനിമ ചെയ്യുന്നവർ ആദ്യം സംഘടനയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമാതാവ് ജി. സുരേഷ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊച്ചി പനമ്പിള്ളി നഗറിലുള്ള ആൽവിൻ ആൻറണിയുടെ വീട്ടിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിെൻറ ജനാല ചില്ലുകൾ തകർന്നിരുന്നു.
സഹസംവിധായികയായ ഒരു യുവതിയുമായി തെൻറ മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതിനെതുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നും ആൽവിൻ ആൻറണി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എന്നാല്‍, വീട്ടില്‍ കയറി ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. ആല്വിന് ആൻറണിയുടെ മകന് ആല്വിന് ജോണ്‍ ആൻറണി തെൻറ അസിസ്റ്റൻറായി ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ചില പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കുകയായിരുന്നെന്നും റോഷന് ആന്‍ഡ്രൂസ് പറയുന്നു.
ഇതിെൻറ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദപ്രചാരണം നടത്തി. ഇത് ചോദിക്കാന്‍ ചെന്ന തന്നെയും സുഹൃത്ത് നവാസിനെയും മർദിക്കുകയായിരുന്നെന്ന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
ആല്വിന് ആൻറണിക്കും സുഹൃത്ത് ബിനോക്കുമെതിരെ റോഷന് ആന്‍ഡ്രൂസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, റോഷൻ ആൻഡ്രൂസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആൽവിൻ ജോൺ ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.