Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനികുതി വെട്ടിപ്പ്​:...

നികുതി വെട്ടിപ്പ്​: അ​മ​ല പോ​ളിനും  ഫ​ഹ​ദ് ഫാ​സിലിനുമെതിരെ കേസ്​

text_fields
bookmark_border
Amala-Fahad
cancel

കൊ​ച്ചി: പുതു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ വാ​ഹ​നം ര​ജിസ്​റ്റ​ർ ചെ​യ്ത്​ നി​കു​തി വെ​ട്ടിച്ച സം​ഭ​വ​ത്തി​ൽ ചലച്ചിത്ര താരങ്ങളായ അ​മ​ല പോ​ൾ,  ഫ​ഹ​ദ് ഫാ​സി​ൽ, കൊ​ച്ചി​യി​ലെ ഒരു  വാ​ഹ​ന ഡീ​ല​ർ​ എ​ന്നി​വ​ർ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച്​ കേസെടുത്തു.​ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും മ​റു​പ​ടി ന​ൽ​കാത്തതിനെ തുടർന്നാണ്​​ അ​മ​ല പോ​ളിനെതിരെ കേസെടുത്തത്​. പുതു​ച്ചേ​രി​യി​ൽ രജിസ്​റ്റർ ചെയ്​ത മെഴ്​സിഡസ്​ ബെൻസ്​ കാറാണ്​ അമല പോൾ ഉപയോഗിക്കുന്നത്​. ഇത്​ വ്യാജ വിലാസത്തിലുള്ളതാണെന്നാണ്​ കണ്ടെത്തിയത്​. പുതു​ച്ചേ​രി​യി​ൽ രജിസ്​റ്റർ ചെയ്​തതിലൂടെ 20 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെട്ടിപ്പ്​ നടന്നതായാണ്​ കരുതുന്നത്. 

ഇതരസം​സ്ഥാ​ന​ത്തുനി​ന്നു​ള്ള കാ​ർ കേരളത്തിൽ ഓ​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​മ​യു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റു​ക​യും വാ​ഹ​ന വി​ല​യു​ടെ 20 ശ​ത​മാ​നം റോ​ഡ് നി​കു​തി​യാ​യി അ​ട​ക്കു​ക​യും ചെ​യ്യ​ണമെന്നാണ്​ ചട്ടം. ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റാ​തെ​യോ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​‍​െൻറ അ​നു​മ​തി ല​ഭി​ക്കാ​തെ​യോ വാ​ഹ​നങ്ങൾ നി​ര​ത്തി​ലിറക്കിയാൽ​ പി​ടി​ച്ചെ​ടു​ക്കുകയും പി​ഴ ഇ​ടാ​ക്കുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilamala paulmalayalam newsmovie newsCar registrationPuthucheri
News Summary - Case Registerd Against Fahad And Amala Paul-Movie News
Next Story