Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോദിക്കെതിരായ...

മോദിക്കെതിരായ പരാമർശം; നടൻ പ്രകാശ്​ രാജിനെതി​രെ കേസ്​

text_fields
bookmark_border
prakash-raj
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടൻ പ്രകാശ്​ രാജിനെതിരെ കേസ്​​. ലഖ്​നോ കോടതിയിൽ ഒരു അഭിഭാഷകനാണ്​ കേസ്​ നൽകിയത്​. കേസിൽ ഒക്​ടോബർ ഏഴിന്​ കോടതി വാദം കേൾക്കും. 

തനിക്ക്​ കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന്​ നൽകാൻ തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പരിഹസിച്ചിരുന്നു. ബംഗളൂരുവിൽ ഡി.വൈ.എഫ്​.​െഎ കർണാടക സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം. 

മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​​​​െൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ​കൊണ്ടാണ്​ ഇൗ പരാമർശം നടത്തിയത്​. ഗൗരി ല​േങ്കഷി​​​​െൻറ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത്​ മോദി നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ ​മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ്​ രാജ്​ ചൂണ്ടിക്കാട്ടിയിരുന്നു. 

കഴിവുള്ള ഇൗ നടന്മാരെ കാണു​േമ്പാൾ, തനിക്ക്​ ലഭിച്ച അഞ്ചു ദേശീയ പുരസ്​കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നുവെന്നും പ്രകാശ്​ രാജ്​ പറഞ്ഞിരുന്നു​. ഇൗ പരാമർശത്തി​െനതി​െരയാണ്​ കേസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actormalayalam newsmovie newsPrakash Raj
News Summary - Case registered against actor Prakash Raj - Movie News
Next Story