എസ് ദുർഗക്കെതിരെ കേന്ദ്രസർക്കാർ വീണ്ടും കോടതിയിലേക്ക്
text_fieldsകൊച്ചി: സനൽകുമാർ ശശിധരെൻറ ചിത്രം എസ് ദുർഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് റിപ്പോർട്ട്. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ച സിനിമയെ മേളയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്. എന്നാല്‍, സർട്ടിഫൈ ചെയ്യാത്ത പതിപ്പ് ജൂറി തള്ളിയതിനാലാണ് മേളയില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് കേന്ദ്രത്തിന്‍റെ വാദം.
കേന്ദ്ര സർക്കാർ ഇടപെട്ട് ചലച്ചിത്രമേളയിൽ നിന്ന് ചിത്രം ഒഴിവാക്കിയതിന് ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ നൽകിയ അപ്പീൽ പരിഗണിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് സർക്കാറിനെ വിമർശിച്ചിരുന്നു. തുടർന്ന് സിംഗിള്‍ ബെഞ്ചിെൻറ പരിഗണനക്ക് ഹരജി തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.
സെക്സി ദുർഗ എന്ന ചിത്രത്തിെൻറ പേര് പ്രതിഷേധത്തെ തുടർന്ന് എസ് ദുർഗ എന്നാക്കി മാറ്റിയിരുന്നു. സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് ഗോവ മേളയിൽ പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സെൻസർ ചെയ്ത സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്താത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി വേണം. എന്നാൽ, ഇൗ സിനിമക്കെതിരെ ധാരാളം പരാതി ലഭിച്ചതിനാൽ ഇത്തരമൊരു ഇളവ് നൽകിയിരുന്നില്ല.
പേര് മാറ്റണമെന്നും അശ്ലീല പദപ്രയോഗങ്ങൾ നീക്കണമെന്നുമുള്ള ഉപാധികൾ പാലിച്ചതിനെത്തുടർന്ന് ഒക്ടോബർ പത്തിന് സെൻസർ ബോർഡ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകി. പേര് എസ് ദുർഗ എന്നാക്കി. എന്നാൽ, ഗോവ ഫിലിം ഫെസ്റ്റിവലിന് ചിത്രം സമർപ്പിച്ചപ്പോൾ സർട്ടിഫൈ ചെയ്യാത്ത പതിപ്പാണ് നൽകിയത്. സെൻസർ ബോർഡ് അനുമതി ലഭിക്കാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
വിവാദത്തെത്തുടര്‍ന്ന് സംവിധായകന്‍ സിനിമയുടെ പേര് മാറ്റിയിട്ടു പോലും എന്തിനാണ് അയാളെ ശിക്ഷിക്കുന്നത്. നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി വെക്കുന്നതെന്തിന്. ജൂറി അനുമതി നല്‍കിയിട്ടും മറ്റാരോ അനുമതി നല്‍കാത്തതാണ് പ്രശ്‌നമെന്നും കേന്ദ്രസര്‍ക്കാറിന് സിനിമ ഇഷ്ടമില്ലാത്തതാണ് നടപടികള്‍ക്ക് കാരണമെന്നുമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിമര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.