മാമുക്കോയ സഞ്ചരിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്
text_fieldsകോഴിക്കോട്: നടൻ മാമുക്കോയ സഞ്ചരിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. തൊണ്ടയാട് ബൈപാസിൽ ഉൗരാളുങ്കൽ ൈസബർ പാർക്കിനു സമീപം ൈവകീട്ട് 5.30ഒാടെയാണ് സംഭവം.
![mamukoya-accident mamukoya-accident](https://www.madhyamam.com/sites/default/files/mamukoya-accident1.jpg)
ഫറോക്ക് സ്വദേശി പ്രശാന്ത് (25), ചേവായൂർ സ്വദേശി ജോമോൾ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോമോളുടെ പരിക്ക് ഗുരുതരമാണ്.
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 100 മീറ്ററോളം ഒാടി വയലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഏറാമല സ്വദേശി റഷീദി(32)നെതിരെ പൊലീസ് േകസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.