ഇന്ന് സിനിമ ബന്ദ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സിനിമ വ്യവസായത്തിന് ഏർപ്പെടുത്തിയ ഇരട്ടനികു തിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സിനിമ ബന്ദ്. സിനിമ നിർമാണം, വിതരണം, പ്രദർശനം എന്ന ിവ ഉൾപ്പെടെ മേഖലയിലെ പ്രവർത്തനങ്ങൾ ഒന്നടങ്കം സ്തംഭിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇൗ തിയറ്ററുകൾക്ക് സിനിമ വിതരണം ചെയ്യുന്ന കാര്യങ്ങൾ പുനരാലോചിക്കും. മൾട്ടിെപ്ലക്സ് തിയറ്ററുകളും സമരത്തിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.