ദിലീപിനെയും അലൻസിയറെയും പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് സി.പി.സി
text_fieldsനടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപ്, മീ ടൂ ആരോപണങ്ങൾ നേരിടുന്ന അലൻസിയർ എന്നിവരെ പുരസ്കാരത്തിന് പ രിഗണിക്കില്ലെന്ന് സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബ്. മൂന്നാമത് സി.പി.സി സിനി മ അവാർഡിനുള്ള ഓണ്‍ലൈന്‍ വോട്ടിങ് തുടങ്ങിയതിന് പിന്നാലെയാണ് ദിലീപ്, അലൻസിയർ എന്നിവരെ അവാര്‍ഡിന്‍റെ അന്തിമ ലിസ ്റ്റിൽനിന്നും നീക്കം ചെയ്തത്. സിനിമയെ സിനിമയായി മാത്രം കാണാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാന ം.
അവാർഡിന് മുന്നോടിയായി ഗ്രൂപ്പിന്‍റെ നിലപാട് ഫെയ്സ്ബുക്കിലൂടെ അംഗങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ചൊല്ലി നിരവധി പേർ അനുകൂലിച്ചും എതിർത്തും രംഗത്തെത്തുകയും ചെയ്തു.
സി.പി.സിയുടെ ഫേസ്ബുക്ക് കുറിപ്പ്
സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നത് അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ "സിനിമയെ സിനിമയായി മാത്രം കാണുക "എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്.പക്ഷെ കാലം എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്.ഇതിന്റെ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു .ചൂഷകരിൽനിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലൂകളുടെരൂപത്തിൽ ...
ഇവയൊക്കെ ഒരു ആരംഭമാണ് .നിങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ് .മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് .ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ പി സി സിനി അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല.സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന്പോന്നിട്ടുള്ളത് .ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും CPC യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.