സിനിമാ സമരം: ചർച്ച പരാജയം
text_fieldsകൊച്ചി: സിനിമാ പ്രതിസന്ധി ഒത്തുതീര്‍പ്പാക്കാൻ തീയറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും കൊച്ചിയിൽ വിളിച്ചു ചേർത്ത അനൗദ്യോഗിക ചര്‍ച്ചയും പരാജയപ്പെട്ടു. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നതോടെയാണ് കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിനെ ഒഴിവാക്കിയാണ് തീയേറ്റർ ഉടമകളുടെ ചർച്ച നടത്തിയത്. അതേസമയം തന്നെ ഒഴിവാക്കിയാണ് ചർച്ച സംഘടിപ്പിച്ചതെന്നുള്ള വാർത്തകൾ തെറ്റാണെന്ന് ലിബർട്ടി ബഷീർ പ്രതികരിച്ചു. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയാണ് താനെന്നും അതിനാലാണ് ചർച്ചയിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സംഘടനകള്‍ തള്ളിയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം എന്നീ ആറ് സിനിമകള്‍ റിലീസ് ചെയ്യാതെയാണ് നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള 360 തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.