സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വർധിപ്പിച്ചു
text_fieldsകൊച്ചി: സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം 20 ശതമാനം വര്‍ധിപ്പിച്ചു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇതോടെ എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും വേതനം വർധിക്കും.
ഇതുമായി ബന്ധപ്പെട്ട കരാര്‍ പരിഷ്‌കരിച്ചില്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക മുമ്പ് വ്യക്തമാക്കിയിരുന്നു. 15 ശതമാനം വര്‍ധനയാണ് നിര്‍മാതാക്കളുടെ സംഘടന ഉറപ്പുനല്‍കിയത്. എന്നാല്‍, ഇത് കുറവാണെന്നായിരുന്നു ഫെഫ്കയുടെ നിലപാട്. എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും വേതനവര്‍ധന ചര്‍ച്ചചെയ്യാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 15 ശതമാനത്തിലേറെ വര്‍ധന ഉണ്ടായിരുന്നു.
നിലവിലെ കരാറിെൻറ കാലാവധി 2018 ഡിസംബര്‍ 31ന് അവസാനിച്ചുവെന്നും അതിനാല്‍ ഉടന്‍ പുതിയ വേതനനിരക്ക് അനുവദിക്കണമെന്നുമാണ് ഫെഫ്ക ആവശ്യപ്പെട്ടത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഈമാസം ഏഴു മുതല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലായിരുന്നു ഫെഫ്ക. ഇതോടെ അയഞ്ഞ നിർമാതാക്കൾ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ വേതന വർധനക്ക് സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.